ചരക്കിറക്കാന്‍ സമയം വേണം: 'സാന്‍ ഫർണാണ്ടോ'യുടെ മടക്കയാത്ര വൈകും

മടക്കയാത്ര ഞായറാഴ്ച പുലർച്ചയോടെ
San Fernando ship return will be delayed vizhinjam port
ചരക്കിറക്കാന്‍ കൂടുതൽ സമയം വേണം: 'സാന്‍ ഫർണാണ്ടോ'യുടെ മടക്കയാത്ര വൈകുംfile
Updated on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തു നിന്നും 'സാന്‍ ഫർണാണ്ടോ' കപ്പലിന്‍റെ മടക്കയാത്ര വൈകിയേക്കുമെന്ന് വിവരം. ട്രയൽ റൺ തുടക്കമായതിനാൽ കപ്പലിൽ നിന്നും കണ്ടെയ്നറുകൾ വളരെ പതുക്കെയാണ് ഇറക്കുന്നതെന്നും ഇതുമൂലം കൂടുതൽ സമയം ചരക്കിറക്കത്തിന് വേണ്ടിവരുമെന്നാണ് തുറമുഖ അധികൃതർ നൽകുന്ന വിവരം. അതേസമയം, 1930 ൽ 1000 ത്തോളം കണ്ടെയ്നറുകൾ ഇതുവരെ ഇറക്കിയതായും അധികൃതർ അറിയിച്ചു.

കണ്ടെയ്നറുകൾ ഇറക്കുന്നത് പൂർത്തിയായാൽ ഇന്നോ നാളെയോടായി സാന്‍ ഫർണാണ്ടോ കപ്പൽ തീരം വിടും. 15നാണ് കപ്പലിന്‍റെ കൊളംമ്പോ തീരത്തെ ബർത്തിങ് നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ കപ്പലിന്‍റെ മടക്കമനുസരിച്ച് വിഴിഞ്ഞത്ത് ഇറക്കിയ കണ്ടെയ്നറുകൾ കൊൽക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഫീഡർ കപ്പൽ എത്തുമെന്നാണ് സൂചന. ഇതും പൂർത്തിയാകുന്നതോടെ ട്രാന്‍ഷിപ്പ്മെന്‍റുമാകും.

വ്യാഴാഴ്ച രാവിലെയാണ് സാന്‍ ഫർണാണ്ടോ എന്ന മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്ത് എത്തി വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചത്. പിന്നീട് വെള്ളിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കപ്പലിലെ ഓദ്യോഗികമായി സ്വീകരിച്ചു.

Trending

No stories found.

Latest News

No stories found.