കവി പ്രഭാ വർമയ്ക്ക് സരസ്വതി സമ്മാൻ പുരസ്കാരം; 12 വര്‍ഷത്തിന് ശേഷം മലയാളത്തിന് പുരസ്‌കാരം

കെ.കെ. ബിർല ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്കാരമാണ്
Saraswati Samman award to poet Prabha varma
Saraswati Samman award to poet Prabha varma
Updated on

തിരുവനന്തപുരം: സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ പുരസ്കാരം കവി പ്രഭാ വർമയ്ക്ക്. 'രൗദ്ര സാത്വികം' എന്ന കൃതിക്കാണ് പുരസ്‌കാരം. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അധികാരവും കലയും തമ്മില്‍ സ്‌നേഹദ്വേഷമായ സംഘര്‍ഷമാണ് കവിതയുടെ ഉള്ളടക്കം. 12 വര്‍ഷത്തിന് ശേഷമാണ് മലയാളത്തിന് പുരസ്‌കാരം ലഭിക്കുന്നത്.

കെ.കെ. ബിർല ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് സാഹിത്യത്തിനുള്ള രാജ്യത്തെ പ്രധാന പുരസ്കാരമാണ്. മലയാളത്തിന് 12 വര്‍ഷത്തിന് ശേഷം പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പ്രഭാവര്‍മ പറഞ്ഞു. ദേശീയതലത്തില്‍ ലഭിക്കുന്ന വലിയ അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബാലാമണി അമ്മ, അയ്യപ്പപ്പണിക്കര്‍, സുഗതകുമാരി എന്നിവര്‍ക്ക് സരസ്വതി സമ്മാന്‍ ലഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.