സർക്കാർ വാഗ്ദാനം പാലിച്ചില്ല: ജീവിതം വഴിമുട്ടി സ്കൂൾ പാചകത്തൊഴിലാളികൾ

വേതന വർധന ഇല്ല, 500 കുട്ടികൾക്ക് ഒരു തൊഴിലാളി മാത്രം. വിരമിക്കൽ ആനുകൂല്യം, ഇഎസ്ഐ, പിഎഫ് എന്നീ വാഗ്ദാനങ്ങളും സർക്കാർ ലംഘിക്കുന്നു.
School cooking, representative image.
School cooking, representative image.
Updated on

തൃശൂർ: സർക്കാർ വാഗ്ദാനങ്ങൾ പാഴ്വാക്കായപ്പോൾ സംസ്ഥാനത്തെ സ്കൂൾ പാചകത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടി. പടിപടിയായി പാചകത്തൊഴിലാളികളുടെ വേതനം വർധിപ്പിച്ചു നൽകാൻ സംസ്ഥാനത്തെ മുൻ സർക്കാരുകൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരു രൂപ പോലും വർധിപ്പിച്ചു നൽകിയിട്ടില്ലെന്ന് സ്കൂൾ പാചകത്തൊഴിലാളികൾ പറയുന്നു.

മിനിമം വേതന പരിധിയിൽ നിന്ന് പാചകത്തൊഴിലാളികളെ സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്. പ്രക്ഷോഭത്തെത്തുടർന്ന് പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം നൽകുമെന്ന് കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഉറപ്പ്‌ നൽകിയിരുന്നു. ഇപ്പോഴത്തെ സർക്കാർ ഈ ഉറപ്പും ലംഘിക്കുകയാണ്. ഇഎസ്ഐയും പ്രോവിഡണ്ട് ഫണ്ടും നൽകുമെന്ന കഴിഞ്ഞ സർക്കാരിന്‍റെ വാഗ്ദാനത്തോടും നിലവിലെ സർക്കാർ മുഖം തിരിക്കുകയാണ്.

അഞ്ഞൂറ് കുട്ടികൾക്ക് ഒരു തൊഴിലാളി ഭക്ഷണം പാചകം ചെയ്യണമെന്ന ഉപാധി അടിച്ചേൽപ്പിച്ച്‌ ആയിരക്കണക്കിന് തൊഴിലാളികളെക്കൊണ്ട് അടിമ വേല ചെയ്യിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇരുനൂറ് കുട്ടികൾക്ക് മൂന്ന് തൊഴിലാളി എന്നതാണ് കേന്ദ്ര അനുപാതം.

കൊടിയ ദുരിതങ്ങൾ സഹിച്ചും യഥാസമയം ശമ്പളം പോലും കിട്ടാതെയും ജീവിതം വഴിമുട്ടിയ സ്കൂൾ പാചക തൊഴിലാളികൾ "ഞങ്ങൾക്കും ജീവിക്കണം" എന്ന ആവശ്യം ഉന്നയിച്ച് 27, 28, 29 തിയ്യതികളിൽ സ്കൂൾ പാചക തൊഴിലാളി യൂണിയന്‍റെ (എഐടിയുസി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ ത്രിദിന പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി മൂവായിരം തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കും.

Trending

No stories found.

Latest News

No stories found.