സ്കൂട്ടർ ഇടിച്ചുവീഴ്ത്തിയ ശേഷം 8 കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ച് ടോറസ് ലോറി; പാലായിൽ 2 യുവാക്കൾക്ക് ഗുരുതര പരുക്ക്

സ്കൂട്ടറിന്‍റെ ബോഡി റോഡിൽ ഉരഞ്ഞ് തീപ്പൊരി ചിതറിയെങ്കിലും ലോറി നിർത്തിയില്ല
scooter lorry collision pala bypass
പാലായിൽ ഇടിച്ചുവീഴ്ത്തിയ ശേഷം സ്കൂട്ടറിനെ 8 കിലോമീറ്റർ റോഡിലൂടെ വലിച്ചിഴച്ച് ടോറസ് ലോറി; 2 യുവാക്കൾക്ക് ഗുരുതര പരുക്ക്
Updated on

കോട്ടയം: അപകടത്തെ തുടർന്ന് വാഹനത്തിനടിയിൽ അകപ്പെട്ട സ്കൂട്ടറുമായി ടോറസ് ലോറി ഓടിയത് 8 കിലോമീറ്റർ. തിങ്കളാഴ്ച രാത്രി പാലായിലാണ് സംഭവം. കുടുങ്ങിയ സ്കൂട്ടറുമായി നിർത്താതെ പോയ ലോറി മരങ്ങാട്ടുപിള്ളിയ്ക്ക് സമീപമാണ് ഇടിച്ചു നിന്നത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ 2 യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ ബൈപ്പാസിൽ പാതയോരത്ത് സംസാരിച്ചു നിന്ന യുവാക്കളുടെയും സ്കൂട്ടറിന്‍റേയും മേൽ ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ മേവട സ്വദേശികളായ അലൻ കുര്യൻ (26 ) നോബി (25) എന്നിവർക്കാണ് ഗുരുതരമായ പരുക്കേറ്റത്.

അപകടത്തെത്തുടർന്ന് ലോറി എറണാകുളം ഭാഗത്തേക്ക് ഓടിച്ചു പോയി. സ്കൂട്ടർ ലോറിക്ക് അടിയിൽ കുരുങ്ങിയ നിലയിലായിരുന്നു. സ്കൂട്ടറിന്‍റെ ബോഡി റോഡിൽ ഉരഞ്ഞ് തീപ്പൊരി ചിതറിയെങ്കിലും ലോറി നിർത്തിയില്ല. 8 കിലോമീറ്റർ അകലെ മരങ്ങാട്ടുപിള്ളി ഇല്ലിക്കൽ താഴെ വളവിന് സമീപം നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി. ഇതോടെ ഇറങ്ങി ഓടിയ ലോറി ഡ്രൈവറെ അടക്കം കണ്ടെത്താനായില്ല. സ്കൂട്ടർ പൂർണമായും നശിച്ചു. ലോറിയിൽ ലോഡ് ഉണ്ടായിരുന്നില്ല. ലോറിയിൽ നിന്നും മദ്യക്കുപ്പികളും കണ്ടെത്തി.

Trending

No stories found.

Latest News

No stories found.