ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ മുന്നറിയിപ്പ്

കേരളത്തിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നിറിയിപ്പില്ല
sea attack Warning on Kannur and Kasaragod coasts
കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതfile
Updated on

കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

കേരള തീരത്ത് ഇന്ന് (08/08/2024) രാവിലെ 11.30 വരെ 1.9 മുതൽ 2.1 മീറ്റർ വരെയും, തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.9 മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നിറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 15.6 മുതല്‍ 64.4 സെന്‍റീമിറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്.

Trending

No stories found.

Latest News

No stories found.