നെട്ടൂരിൽ പ്ലസ് വൺ വിദ്യാർഥിനി കാൽവഴുതി കായലിൽ വീണു; തെരച്ചിൽ തുടരുന്നു

മാലിന്യം കളയാനെത്തിയപ്പോൾ കാലുവഴുതി വീഴുകയായിരുന്നു
search continues missing plus one student nettoor
നെട്ടൂരിൽ കായലിൽ വീണ പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായിപ്രതീകാത്മക ചിത്രം
Updated on

കൊച്ചി: നെട്ടൂരിൽ കായലിൽ വീണ പ്ലസ് വൺ വിദ്യാർഥിനിയെ കാണാതായി. പനങ്ങാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി സ്മിതയെയാണ് കാണാതായത്. മാലിന്യം കളയാനെത്തിയപ്പോൾ കാലുവഴുതി വീഴുകയായിരുന്നു. രാവിലെ ആറരയോടാണ് അപകടം.

കുട്ടി കായലിലേക്ക് വീഴുന്നത് കണ്ടതായി മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു. വയനാട് സ്വദേശികളായ ഇവർ കഴിഞ്ഞ മാസമാണ് കൊച്ചിയിൽ താമസമാക്കിയത്. കുട്ടി വീണ സ്ഥലത്ത് വെള്ളം കുറവാണെന്നും ഒഴുകിപോകാൻ സാധ്യതയില്ലെന്നും നാട്ടുകാർ പറയുന്നു. ചെളിയുള്ള സ്ഥലമാണ്. ചെളിയിലേക്ക് പൂതയാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണു തെരച്ചിൽ.

Trending

No stories found.

Latest News

No stories found.