തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം

ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാന്‍ കുരങ്ങ് ചാടിപ്പോയി; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം
Updated on

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ സുരക്ഷാവീഴ്ച. പുതുതായി എത്തിച്ച ഹനുമാന്‍ കുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിപ്പോയി. അക്രമ സ്വഭാവമുള്ളതിനാൽ പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി.

ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. അടുത്തിടെ തിരുപ്പതിയിൽ നിന്നും കൊണ്ടുവന്ന കുരങ്ങാണ് ചാടിപ്പോയതെന്നാണ് വിവരം. പുതുതായി എത്തിച്ച മൃഗങ്ങളെ സന്ദർശകർക്ക് കാണാനായി തുറന്ന് വിടുന്ന പരിപാടി മറ്റന്നാൾ ഇരിക്കെ അതിനു മുന്നോടിയായി ഇന്ന് കൂടു തുറന്ന് പരീക്ഷണം നടത്തിയപ്പോൾ ചാടിപ്പോയതാണെന്നാണ് റിപ്പോർട്ട്.

പുതുതായി എത്തിയ മൃഗങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മൃഗശാല അധികൃതർക്ക് ഗുരുതര വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തൽ. മൃഗശാലയുടെ കൂറ്റന്‍ മതിൽ ചാടിക്കടന്നാണ് കുരങ്ങ് രക്ഷപ്പെട്ടത്. കുരങ്ങ് ചാടിപ്പോകുന്നത് കണ്ടതായി നാട്ടുക്കാരിൽ ചിലർ പറയുന്നു. കുരങ്ങിനെ പിടികൂടി മൃഗശാലയിൽ എത്തിക്കാന്‍ ജീവനക്കാരുടെ നേതൃത്വത്തിലുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.