മുൻ സൈനികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടി; സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

ബാക്കി പണം നൽകാനെന്ന വ്യാജേന പട്ടത്തെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
നിത്യ, ബിനു
നിത്യ, ബിനു
Updated on

കൊല്ലം: പരവൂരിൽ മുൻ സൈനികനെ ഹണി ട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി (32) സുഹൃത്ത് പരവൂർ കലയ്ക്കോട് സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്. 75 കാരനായ മുൻ സൈനികനാണ് തട്ടിപ്പിന് ഇരയായത്. പട്ടം സ്വദേശിയായ ഇയാൾ കേരള സർവകലാശാല മുൻ ജീവനക്കാരൻ കൂടിയാണ്.

വാടകയ്ക്ക് വീടു കൊടുക്കാനുണ്ടെന്ന് അറിഞ്ഞ് അഭിഭാഷക കൂടിയായ നിത്യ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പിന്നീട് ഇയാളുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷം കഴിഞ്ഞ മേയ് 24 ന് നിത്യ വീടു കാണാനായി സ്ഥലത്തെത്തി. കലയ്‌ക്കോട്ടെ വീടിനുള്ളിൽ വച്ച് നിത്യ പരാതിക്കാരനെ ഭീഷണിപ്പെടുത്തി വിവസ്ത്രനാക്കുകയും സ്വയം നഗ്നയായ ശേഷം ഒരുമിച്ചുള്ള ചിത്രങ്ങൾ പകർത്തിയെന്നുമാണ് പരാതി. നിത്യക്കൊപ്പമുണ്ടായിരുന്ന ബിനുവാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് പരാതിക്കാരൻ 11 ലക്ഷം രൂപ നൽകി. തുടർന്നും പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് ഇയാൾ പരവൂർ പൊലീസിൽ പരാതി നൽകിയത്. പൊലീസിന്‍റ നിർദേശപ്രകാരം ബാക്കി പണം നൽകാനെന്ന വ്യാജേന പട്ടത്തെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും റിമാൻഡ് ചെയ്തു. സമാനമായ രീതിയിൽ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.