അധ‍്യാപകനെ മർദിച്ച സംഭവത്തിൽ 4 എസ്എഫ്ഐ പ്രവർത്തകർക്ക് സ‌സ്പെൻഷൻ

വെള്ളിയാഴ്ച്ച വൈകിട്ട് 3:30 യോടെയായിരുന്നു സംഭവം
Teacher beaten up at SN College, Thiruvananthapuram; Suspension of 4 SFI workers
അധ‍്യാപകനെ മർദിച്ച സംഭവത്തിൽ 4 എസ്എഫ്ഐ പ്രവർത്തകർക്ക് സ‌സ്പെൻഷൻ
Updated on

തിരുവന്തപൂരം: തിരുവനന്തപൂരം ശ്രീനാരായണ കോളേജിൽ അധ‍്യാപകനെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്‌പെൻഡ് ചെയ്‌തു. കോളേജിലെ കെമിസ്ട്രി വിഭാഗം അസോസിയേറ്റ്‌ പ്രൊഫസർ ആർ. ബിജുവിനാണ് മർദനമേറ്റത്. വെള്ളിയാഴ്ച്ച വൈകീട്ട് 3:30 ഓടെയാണ് സംഭവം.

ബിജുവും മറ്റൊരു പ്രൊഫസറും ജോലി കഴിഞ്ഞ് മടങ്ങാൻ നിൽക്കുകയായിരുന്നു. അപ്പോഴാണ് കോളേജിന്‍റെ ഓഡിറ്റോറിയത്തിന്‍റെ സമീപത്തോടെ അപകടകരമാംവിധം 4 വിദ‍്യാർഥികൾ ബൈക്കോടിച്ചു വരുന്നത് കണ്ടത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബിജു ഇറങ്ങി ചെന്ന് വിദ‍്യാർഥികളെ തടയുകയും ഒരാൾ പോയാൽ മതിയെന്ന് പറയുകയും ചെയ്‌തു.

ഇതിൽ രോഷം കൊണ്ട വിദ‍്യാർഥികളിലൊരാൾ ബിജുവിന്‍റെ ഷർട്ടിനു കുത്തിപ്പിടിച്ചു കൂടെയുണ്ടായിരുന്ന മറ്റു പ്രൊഫസർ പിടിച്ചുമാറ്റുന്നതിനിടെ മറ്റു രണ്ടുപേർ ചേർന്ന് ബിജുവിനെ ക്രൂരമായി മർദിച്ചു.

എസ്എഫ്ഐ പ്രവർത്തകരായ അവസാനവർഷ ഗണിതശാസ്ത്ര വിഭാഗം വിദ‍്യാർഥി സെന്തിൽ, ആദ‍ിത‍്യൻ, ശ്രീജിത്ത്, രണ്ടാം വർഷ സോഷ്യോളജി വിഭാഗം വിദ്യാർഥി അശ്വിൻദേവ് എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. അധ്യാപകനെ ആക്രമിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്തെന്നും ഇവർ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ കാംപസിൽനിന്നു പുറത്താക്കാനാണ് തീരുമാനമെന്നും കോളേജിൽ പ്രിൻസിപ്പൽ എ.എസ്. രാഖി വ‍്യക്തമാക്കി. അദ്ധ‍്യാപകനെ കൈയ്യേറ്റം ചെയ്‌തതും മർദിച്ചതുമടക്കം നിരവധി വകുപ്പുകൾ ചുമത്തി വിദ‍്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.

Trending

No stories found.

Latest News

No stories found.