കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിൽ. പുൽവാമ ഭീകരാക്രമണ കാലത്ത് കാശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്കിന്‍റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പ്രധാനമന്ത്രിയെ വിമർശിച്ച് കുറിപ്പ് പങ്കുവെച്ചത്. മോദിയുടെ രാജ്യസ്നേഹം ഡിഗ്രി സർട്ടിഫിക്കറ്റ് പോലെ തന്നെ വ്യാജമാണെന്ന് ഷാഫി പരിഹസിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
രാജ്യത്തെ കാക്കാൻ പുൽവാമയിൽ ജീവൻ ബലിയർപ്പിച്ച 40 ധീര ജവാന്മാരുടെ രക്തസാക്ഷിത്വത്തിനുത്തരവാദികൾ തീവ്രവാദികൾ മാത്രമല്ല നമ്മുടെ ഭരണകൂടത്തിന്‍റെ ക്രൂര നിസ്സംഗത കൂടിയാണെന്ന് പുൽവാമ അക്രമ കാലത്ത് കാശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്ക് വെളിപ്പെടുത്തുന്നു. അതി ദേശീയതയുടെ വൈകാരികത കുത്തി നിറച്ച പ്രസംഗങ്ങൾക്കപ്പുറത്തേക്ക് പട്ടാളക്കാരന്‍റെ ജീവത്യാഗം ഭരണം പിടിക്കാനുള്ള കാരണം മാത്രമായി കണ്ടത് കൊണ്ടാണ് തെറ്റ് ചൂണ്ടിക്കാണിച്ച ഗവർണ്ണറോട് അതിനെ പറ്റി വാ തുറക്കേണ്ടെന്ന് ഒരു പ്രധാനമന്ത്രി പറഞ്ഞത്. മോദിയുടെ രാജ്യ സ്നേഹം ഡിഗ്രി സർട്ടിഫിക്കറ്റ് പോലെ തന്നെ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.