മൂൻകൂർ ജാമ്യം തേടി ഷാജൻ സ്കറിയ സുപ്രീംകോടതിയിൽ

ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്
മൂൻകൂർ ജാമ്യം തേടി ഷാജൻ സ്കറിയ സുപ്രീംകോടതിയിൽ
Updated on

കൊച്ചി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ വീണ്ടും മുൻകൂർ ജാമ്യാപേക്ഷയ്ക്ക ശ്രമം തുടങ്ങി. ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് സുപ്രീം കോടതിയെയാണ് സമീപിച്ചിരിക്കുന്നത്.

വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പി.വി. ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിലൊന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീനിജിൻ ജനപ്രതിനിധിയാണെന്നും വിമർശനങ്ങൾക്ക് വിധേയനാണെന്നുമാണ് ഷാജൻ കോടതിയിൽ വാദിച്ചത്. വാർത്ത അപകീർത്തികരമാണെങ്കിൽ കൂടിയും പട്ടികവിഭാഗത്തിനെതിരേയുള്ള അതിക്രമം തടയൽ നിയമം പ്രയോഗിക്കാനാവില്ലെന്നും വാദിച്ചെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.

ഷാജൻ സ്കറിയ നടത്തുന്നത് മാധ്യമപ്രവർത്തനമല്ലെന്ന് വാദം കേൾക്കുന്നതിനിടെ കോടതി വാക്കാൽ പരാമർശിക്കുകയും ചെയ്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നതുവരെ അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി നിരസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.