സിൽവർ ലൈൻ വെള്ളപ്പൊക്കം രൂക്ഷമാക്കും; പുനർവിചിന്തനം വേണമെന്ന് പരിഷത്ത്

ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ വിദഗ്ധ സമിതി റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്
സിൽവർ ലൈൻ വെള്ളപ്പൊക്കം രൂക്ഷമാക്കും; പുനർവിചിന്തനം വേണമെന്ന് പരിഷത്ത്
Updated on

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ സർക്കാർ പുനർവിചിന്തനം നടത്തണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ വിദഗ്ധ സമിതി റിപ്പോർട്ട്. സിൽവർ ലൈൻ ഹരിത പദ്ധതിയല്ലെന്നും വെള്ളപ്പൊക്കം രൂക്ഷമാക്കാൻ സാധ്യതയുണ്ടെന്നും ഏക്കറുകണക്കിന് കണ്ടൽകാട് നശിക്കാൻ ഇട വരുമെന്നും പരിഷത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

202.96 കിലോമീറ്റര്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. പാതയ്ക്കുമാത്രമായി 7500-ഓളം വീടുകളും 33 ഫ്ലാറ്റുകളും 454 വ്യവസായസ്ഥാപനങ്ങളും 173 സ്വകാര്യ- പൊതുസ്ഥാപനങ്ങളും പൂര്‍ണമായും ഇല്ലാതാകും. 6,54,675 ചതുരശ്രമീറ്റര്‍ അളവില്‍ വാസമേഖലകള്‍ ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടിലുണ്ട് .

ലൈനിന്‍റെ ഇരുവശവും 100 മീറ്റര്‍ സോണില്‍ 12.58 ഹെക്ടര്‍ സ്വാഭാവിക വൃക്ഷലതാദികള്‍, 54.91 ഹെക്ടര്‍ കണ്ടല്‍വനങ്ങള്‍, 208.84 ഹെക്ടര്‍ കൃഷിയുള്ള നെല്‍പ്പാടങ്ങള്‍, 18.40 ഹെക്ടര്‍ കായല്‍പ്രദേശം, 1172.39 ഹെക്ടര്‍ കുളങ്ങളും ചിറകളും, 24.59 ഹെക്ടര്‍ കാവുകള്‍ എന്നിവ ഇല്ലാതാവും. 1500 ഹെക്ടര്‍ സസ്യസമ്പുഷ്ടമായ പ്രദേശങ്ങളാണ് ആകെ നഷ്ടമാവുക.1131 ഹെക്ടര്‍ നെല്‍പ്പാടങ്ങളടക്കം 3532 ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങളുടെ സ്വാഭാവികത നഷ്ടമാവുമെന്നും റിപ്പോർട്ട് ഓർമിപ്പിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.