മാൽപെ സംഘം കണ്ടെത്തിയത് അർജുന്‍റെ ലോറിയല്ല; തെരച്ചിൽ ഞായറാഴ്ചയും തുടരും

ഗംഗാവലി പുഴയൽ നിന്നും 15 അടി താഴ്ച്ചയിൽ ലോറി തലകീഴായി നിൽക്കുന്നത് കണ്ടെന്നാണ് മാൽപെ വെളിപ്പെടുത്തിയത്
shiroor landslide rescue operation
മാൽപെ സംഘം കണ്ടെത്തിയത് അർജുന്‍റെ ലോറിയല്ല; തെരച്ചിൽ ഞായറാഴ്ചയും തുടരും
Updated on

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിൽ ഞായറാഴ്ചയും തുടരും. ഇന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ പുഴയിലിറങ്ങി നടത്തിയ തെരച്ചിലിലാണ് ലോറിയുടെ ടയർ കണ്ടെത്തിയിരുന്നു. എന്നാൽ കണ്ടെത്തിയത് അർജുന്‍റെ ലോറിയുടെ ഭാഗങ്ങളല്ലെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു.

ഗംഗാവലി പുഴയൽ നിന്നും 15 അടി താഴ്ച്ചയിൽ ലോറി തലകീഴായി നിൽക്കുന്നത് കണ്ടെന്നാണ് മാൽപെ വെളിപ്പെടുത്തിയത്. മണ്ണിടിച്ചിലിൽ ഒലിച്ചുപോയ ചായക്കടയുടെ സമീപത്താണ് ലോറി കണ്ടെത്തിയത്. ക‍്യാമറയുമായി വീണ്ടും പുഴയിലേക്കിറങ്ങി നടത്തിയ തെരച്ചിലിൽ സ്റ്റിയറിങും ക്ലച്ചും 2 ടയറിന്‍റെ ഭാഗങ്ങളും കണ്ടെത്തി. വെള്ളിയാഴ്ച ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോറിയുടെ ലോഹഭാഗം കണ്ടെത്തിയിരുന്നു. നേരത്തെ പുഴയിൽനിന്ന് അക്കേഷ്യ മരക്കഷണങ്ങൾ മൽപെ കണ്ടെത്തിയിരുന്നു. അർജുന്‍ ലോറിയിൽ കൊണ്ടുവന്ന തടികളാണിതെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.

മണ്ണിടിച്ചിലിൽ കാണാതായ അർജുനുൾപ്പെടെ മൂന്നുപേരെ കണ്ടെത്താനായി തെരച്ചിൽ ശനിയാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. നാവിക സേന നിർദേശിച്ച മൂന്നു പ്രധാന പോയിന്‍റുകളിലാണ് തെരച്ചിൽ നടന്നത്. കാർവാറിൽനിന്ന് എത്തിച്ച ഡ്രഡ്ജർ ഉപയോഗിച്ചാണ് തിരച്ചിൽ. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് ഡ്രഡ്ജർ കമ്പനിയുമായുള്ള കരാർ.

ഇത് അവസാന ശ്രമമാണെന്നും ലോറി കണ്ടെത്താനായില്ലെങ്കിൽ ദൗത്യം അവസാനിപ്പിക്കേണ്ടി വരുമെന്നും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും ഉത്തര കന്നഡ കലക്ടർ എം.ലക്ഷ്മിപ്രിയയും വ്യക്തമാക്കി. ജൂൺ 16നാണ് മണ്ണിടിച്ചിലിൽ ലോറിയുമായി അർജുനെ കാണാതായത്.

Trending

No stories found.

Latest News

No stories found.