അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി ഗംഗാവാലിപ്പുഴയിൽ തെരച്ചിൽ നടത്തുന്നു. പുഴയിൽ നിന്ന് സിഗ്നൽ കിട്ടിയതിനെത്തുടർന്നാണ് തെരച്ചിൽ. പുഴയോരത്തെ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പുഴയിൽ അടിയൊഴുക്ക് ശക്തമായതും പ്രദേശത്ത് കനത്ത മഴ പെയ്യുന്നതു ദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. കരസേനയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിൽ കരയിൽ ലോറി ഇല്ലെന്ന് ഉറപ്പാക്കിയിരുന്നു.
എസി ഡ്രൈവിങ് ക്യാബിനുള്ള വണ്ടിയായതിനാൽ അർജുൻ സുരക്ഷിതനായിരിക്കും എന്ന വിശ്വാസത്തിലാണ് കുടുംബവും സുഹൃത്തുക്കളും. എന്നാൽ രക്ഷാപ്രവർത്തനത്തിൽ ഇപ്പോൾ വിശ്വാസമില്ലെന്ന് അർജുന്‍റെ അമ്മ ഷീല പറഞ്ഞു.