ബംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഏഴാം ദിനവും വിഫലം. കരയിലും പുഴയിലും നടത്തിയ തെരച്ചിൽ ഫലം കാണാഞ്ഞതിനെത്തുടർന്ന് തെരച്ചിൽ താത്കാലികമായ നിർത്തി. ചൊവ്വാഴ്ച ഗംഗാവാലി പുഴയെ കേന്ദ്രീകരിച്ചായിരിക്കും തെരച്ചിൽ നടത്തുക. ഇതിനായി ആധുനിക സംവിധാനങ്ങൾ എത്തിക്കും. എൻഡിആർഎഫിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ സഹായവും തേടും.
രക്ഷാദൗത്യം തൃപ്തികരമല്ലെന്ന് ആരോപിച്ച് കണ്ണൂർ ജില്ലയിലെ ലോറി ഉടമകളും തൊഴിലാളികളും സംയുക്തമായി വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു.