സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങൾ 5 സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദർശിപ്പിക്കും; 18 ലക്ഷം രൂപ അനുവദിച്ചു

നവകേരള സദസിന്‍റ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വച്ച വകയിൽ 2 കോടി 46 ലക്ഷം രൂപയും കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു
short film on kerala goverment achievments will be shown on theaters in 5 states
സംസ്ഥാന സർക്കാരിന്‍റെ നേട്ടങ്ങൾ 5 സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പ്രദർശിപ്പിക്കും
Updated on

എറണാകുളം: സംസ്ഥാന സർക്കാർ നേട്ടങ്ങൾ 5 സംസ്ഥാനങ്ങളിലെ വെള്ളിത്തിരയിൽ പ്രദർശിപ്പിക്കാൻ 18 ലക്ഷം രൂപ അനുവദിച്ചു. കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്രാ, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് പ്രദർശിപ്പിക്കുക.

സെക്രട്ടറിമാർ ഉൾപ്പെടുന്ന വർക്കിംഗ് ഗ്രൂപ്പിന്‍റെ നിർദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നുണ്ട്. വീഡിയോ തയ്യാറാക്കാൻ ഏജൻസികളെ കണ്ടെത്തും. ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദർശിപ്പിക്കാനാണ് തീരുമാനം. 18,19,843 രൂപയാണ് ഇതിനായി അനുവദിച്ചത്.

നവകേരള സദസിന്‍റ പ്രചാരണത്തിന് ഹോര്‍ഡിംഗുകൾ വച്ച വകയിൽ 2 കോടി 46 ലക്ഷം രൂപയും കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. കേരളത്തിൽ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 കോടിക്ക് പിആര്‍ഡി ആദ്യം തയാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആര്ടിസി ബശിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയിൽവെ ജിംഗിൾസിന് 41.21 ലക്ഷം രൂപയും ആണ് അനുവദിച്ചത്.

Trending

No stories found.

Latest News

No stories found.