അവയവദാനം കച്ചവടമാണെന്ന സംശയം എപ്പോഴും ഉന്നയിക്കരുത്: ഹൈക്കോടതി

അ​വ​യ​വം മാ​റ്റി​വ​യ്ക്കാ​നു​ള്ള അ​പേ​ക്ഷ നി​ര​സി​ച്ച ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് രോ​ഗി​യു​ടെ ഭാ​ര്യ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം.
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
Updated on

കൊ​ച്ചി: അ​വ​യ​വം മാ​റ്റി​വ​യ്ക്ക​ലി​ന് അ​നു​മ​തി തേ​ടി​യു​ള്ള അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന ജി​ല്ലാ​ത​ല ഓ​ഥ​റൈ​സേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ ക​മ്മി​റ്റി സാ​ങ്കേ​തി​ക​ത്വം ഉ​യ​ർ​ത്താ​ൻ പാ​ടി​ല്ലെന്നും അ​പേ​ക്ഷ​യി​ലെ കാ​ര്യ​ങ്ങ​ൾ തൃ​പ്തി​ക​ര​മാ​ണെ​ങ്കി​ൽ മ​നു​ഷ്യാ​വ​യ​വ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും മാ​റ്റി​വ​യ്ക്കു​ന്ന​തി​നും ക​മ്മി​റ്റി അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ സൂ​ചി​പ്പി​ച്ചു.

"ഒ​രു മ​നു​ഷ്യ​ൻ മ​ര​ണ​ക്കി​ട​ക്ക​യി​ലാ​യി​രി​ക്കു​മ്പോ​ൾ അ​യാ​ൾ മ​റ്റൊ​രു വ്യ​ക്തി​യി​ൽ നി​ന്ന് ഒ​രു ജീ​വി​തം ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കും. ആ ​സ​മ​യ​ത്ത് ചി​ല സാ​ങ്കേ​തി​ക​ത​ക​ളും സം​ശ​യ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ക​രം മ​ര​ണ​ക്കി​ട​ക്ക​യി​ലു​ള്ള മ​നു​ഷ്യ​നെ സ​ഹാ​യി​ക്കാ​നാ​ണ് ഓ​ഥ​റൈ​സേ​ഷ​ന്‍ ക​മ്മി​റ്റി​യും പോ​ലീ​സും ശ്ര​മി​ക്കേ​ണ്ട​ത്''.

ദാ​താ​വി​ന് രോ​ഗി​യു​മാ​യി ബ​ന്ധ​മോ സൗ​ഹൃ​ദ​മോ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ, അ​വ​യ​വം മാ​റ്റി​വ​യ്ക്കാ​നു​ള്ള അ​പേ​ക്ഷ നി​ര​സി​ച്ച ഓ​ഥ​റൈ​സേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് രോ​ഗി​യു​ടെ ഭാ​ര്യ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. കേ​ര​ള ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​യു​ടെ (കെ​ൽ​സ) റി​പ്പോ​ർ​ട്ട് ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ണെ​ന്ന് കാ​ണി​ച്ചാ​ണ് അ​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​വ​യ​വ​ദാ​ന​വും മാ​റ്റി​വ​യ്ക്ക​ലും വാ​ണി​ജ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ന്നി​രു​ന്നാ​ലും, പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ, കേ​വ​ലം സാ​ങ്കേ​തി​ക ഓ​ർ​ഡ​റു​ക​ൾ ഓ​ഥ​റൈ​സേ​ഷ​ന്‍ ക​മ്മി​റ്റി ന​ൽ​ക​രു​ത്.

1994ലെ ​മ​നു​ഷ്യാ​വ​യ​വ​ങ്ങ​ൾ മാ​റ്റി​വ​യ്ക്ക​ൽ നി​യ​മ​ത്തി​ലെ​യും അ​തി​ന് കീ​ഴി​ലു​ള്ള ച​ട്ട​ങ്ങ​ളി​ലെ​യും എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഓ​ഥ​റൈ​സേ​ഷ​ന്‍ ക​മ്മി​റ്റി ഒ​രു സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും സ്വ​യം തൃ​പ്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. ഹ​ർ​ജി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ലാ​ണി​പ്പോ​ൾ. വൃ​ക്ക ദാ​ന​ത്തി​ന് ദാ​താ​വ് സ്വ​മേ​ധ​യാ സ​മ്മ​തി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. അ​തി​നാ​ൽ ഓ​ഥ​റൈ​സേ​ഷ​ന്‍ ക​മ്മ​റ്റി വീ​ണ്ടും അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് തീ​ർ​പ്പാ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

Trending

No stories found.

Latest News

No stories found.