സിദ്ധാർത്ഥന്‍റെ മരണം: ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന

സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയവരെല്ലാം ഇന്നു ഹാജരാകണമെന്ന് സിബിഐ അറിയിച്ചിരുന്നു.
sidharth
sidharthfile
Updated on

വയനാട്: പൂക്കോട് വെറ്റിനറി കോളെജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐയുടെ ഡമ്മി പരിശോധന. സിദ്ധാർത്ഥന്‍റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു പരിശോധന.

ഡിഐജിയുടെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ശനിയാഴ്ച രാവിലെ 9.30യ്ക്ക് സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളെജിലെ ആൺകുട്ടികളെ ഹോസ്റ്റലിലെത്തി. ഡിഐജി, 2 എസ്പിമാർ, ഡൽഹിയിൽ നിന്നുള്ള ഫൊറൻസിക് സംഘം ഉൾപ്പടെ 10 പേരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയവരെല്ലാം ഇന്നു ഹാജരാകണമെന്ന് സിബിഐ അറിയിച്ചിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തി. സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ മൊഴിയെടുപ്പ് കഴിഞ്ഞു. വിദ്യാർത്ഥികളിൽ നിന്നും വിവരം ശേഖരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.