സിദ്ധാര്‍ഥന്‍റെ മരണം; മുഖ്യപ്രതി സിൻജോ ഉൾപ്പെടെ കേസിലെ മുഴുവൻ പ്രതികളും പിടിയിൽ

കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമോ എന്നകാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല
sidharth murder case updates
sidharth murder case updates
Updated on

വയനാട്: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതികളായ 18 പേരും പൊലീസ് പിടിയിൽ. കൽപ്പറ്റ കോടതിയിൽ കീഴടങ്ങാനായി എത്തുന്നതിനിടെയാണ് വഴി മധ്യേ മുഖ്യപ്രതി സിൻജോ ജോൺസൺ പിടിയിലായത്. കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമോ എന്നകാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

പ്രധാന പ്രതികളായ സൗദ് റിഷാല്‍, കാശിനാഥന്‍, അജയ് കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കായി വയനാട് പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടർന്ന് രാവിലെ കാശിനാഥന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. കൊല്ലത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് അല്‍ത്താഫ് പിടിയിലാകുന്നത്. മുഖ്യപ്രതി സിൻജോയും കൂടി പിടിയിലായതോടെ കേസിലെ മുഴുവൻ പ്രതികളും പൊലീസ് കസ്റ്റഡിയിലായി.

Trending

No stories found.

Latest News

No stories found.