sidharthan's  family
sidharthan's family

''നീതി വേണം''; സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കാണും

വെള്ളിയാഴ്ച ചേർന്ന ഇടതു മുന്നണി യോഗത്തിൽ സിദ്ധാർഥന്‍റെ മരണം ചർച്ചയാവുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു
Published on

തിരുവനന്തപുരം: ആൾക്കുട്ട വിചാരണയെ തുടർന്ന് പൂക്കോട് വെറ്റിനറി കോളെജിൽ തൂങ്ങിമരിച്ച വിദ്യാർതി ജെ.എസ്. സിദ്ധാർഥന്‍റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. സിദ്ധാർഥന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണുക. കൂടാതെ ഡീൻ, അസി.വാർഡൻ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെടും.

അതേസമയം , വെള്ളിയാഴ്ച ചേർന്ന ഇടതു മുന്നണി യോഗത്തിൽ സിദ്ധാർഥന്‍റെ മരണം ചർച്ചയാവുകയും കടുത്ത വിമർശനം ഉയരുകയും ചെയ്തിരുന്നു. ആർജെഡിയാണ് വിഷയം യോഗത്തിൽ ഉന്നയിച്ചത്. സമാന സംഭവങ്ങൾ ഇനി ഉണ്ടാവാതിരിക്കാൻ വിദ്യാർഥി സംഘനകൾക്ക് കർശന നിർദേശം നൽകണമെന്നും ആർജെ്ി ആവശ്യപ്പെട്ടു. എന്നാൽ മുന്നണിയോഗത്തിലുണ്ടായ വിമർശനങ്ങളിൽ മുഖ്യമന്ത്രി മറുപടി നൽകാൻ തയാറായില്ല.