വേമ്പനാട്ട് കായലിലൂടെ ചരിത്രത്തിലേക്ക് നീന്തിക്കയറാനൊരുങ്ങി ആറ് വയസുകാരൻ

ഈ മാസം 14 നാണ് സാഹസിക നീന്തൽ
swimmer
ശ്രാവൺ എസ് നായർ
Updated on

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിലെ ആഴമേറിയ ഏഴ് കിലോമീറ്ററോളം ദൂരം ഈ വരുന്ന 14 ശനിയാഴ്ച നീന്തികടക്കാനൊരുങ്ങുകയാണ് ആറ് വയസ്സുള്ള കോതമംഗലം സ്വദേശിയായ ശ്രാവൺ എസ് നായർ. അതി സാഹസികമായ ഈ നീന്തൽ പ്രകടനത്തിലൂടെ വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കാനുള്ള ഒരുക്കത്തിലാണ് പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ഈ വിദ്യാർഥി.

കഴിഞ്ഞ ഫെബ്രുവരി 28  ന് കോതമംഗലം,വാരപ്പെട്ടി പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഞ്ചായത്തിന്‍റെ പരിധിയിലുള്ള എട്ട് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൗജന്യ നീന്തൽ പരിശീലനം നൽകിയിരുന്നു. അന്ന്  സഹോദരി ശ്രേയയുടെ ഒപ്പം നീന്തൽ കാണാൻ വന്നതാണ് ശ്രാവൺ. നീന്തൽ പഠിക്കണമെന്ന ആഗ്രഹത്തിന് പരിശീലകൻ ബിജു തങ്കപ്പനോടും  പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ചന്ദ്രശേഖരൻ നായരും പിന്തുണ നൽകിയതോടെയാണ് ശ്രാവണിലെ മികച്ച നീന്തൽക്കാരൻ പുറത്തു വന്നത്.

swimmer
ശ്രാവൺ എസ് നായർ

ചുരുങ്ങിയ മാസം കൊണ്ടാണ് ശ്രാവൺ നീന്തലിൽ മികച്ച പ്രകടനം കാഴ്ച വച്പചത്രി. പരിശീലകനും വേൾഡ് റെക്കോർഡ് ജേതാവുമായ  ബിജു തങ്കപ്പന്‍റെ നിർദേശത്തെത്തുടർന്നാണ് സാഹസികമായ ഈ നീന്തൽ. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജ ഭവനിൽ ശ്രീജിത്തിന്‍റെയും രഞ്ചുഷയുടെയും മകനായ ശ്രാവൺ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് പരിശീലനം പൂർത്തിയാക്കിയത്. വേമ്പനാട്ട് കായലിൽ ആലപ്പുഴ അമ്പലക്കടവ് വടക്കുംകര യിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ശ്രാവൺ 14 ന് നീന്തൽ നടത്താൻ ഒരുങ്ങുന്നത്. വേമ്പനാട്ട് കായലിന്‍റെ ഏറ്റവും വീതിയേറിയ ഭാഗമാണ് അമ്പലക്കടവ് -  വൈക്കം പ്രദേശം. ആദ്യമായാണ് ഏഴ് കിലോമീറ്റർ കായൽ ദൂരം ഒരു 6 വയസ്സുകാരൻ നീന്തി റെക്കോർഡ് ഇടാൻ പോകുന്നത്. ഇത് വരെയുള്ള  റെക്കോർഡ് 4.5 കിലോമീറ്റർ ദൂരം വരെയാണ്. ശ്രാവണിനു പിന്തുണയുമായി  കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബും, കനേഡിയൻ സ്കൂളുമുണ്ട്.  സാംസ്‌കാരിക - സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ  അനേകരും, ചലച്ചിത്ര താരങ്ങളും, കായിക താരങ്ങളും   അടക്കം നിരവധി പേർ നവ മാധ്യമങ്ങളിലൂടെ ശ്രാവണിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക്  ക്ലബ്‌  വൈക്കം നഗരസഭയുടെ സഹകരണത്തോടുകൂടി വേമ്പനാട്ട് കായൽ നീന്തി കയറി റെക്കോർഡിൽ ഇടം പിടിക്കാൻ ഒരുങ്ങുന്ന പതിനെട്ടാമത്തെ താരമാണ് ശ്രാവൺ. 

കാലാവസ്ഥ അനുകൂല മാണെങ്കിൽ ശ്രാവൺ ഒന്നര മണിക്കൂർ കൊണ്ട് കായൽ നീന്തിക്കടക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു പറഞ്ഞു .

Trending

No stories found.

Latest News

No stories found.