സ്വർണക്കടത്തു കേസ്; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ഹർജി നിയമപരമായി നില നിൽക്കില്ലെന്നാണ് സർക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്‍റെ വാദം
സ്വർണക്കടത്തു കേസ്; മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
Updated on

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാൻ ഇഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കേസുകളിൽ പങ്കുണ്ടെന്ന്പ്രതികൾ വെളിപ്പെടുത്തിയിട്ടും കേന്ദ്ര ഏജൻസികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയം പാല സ്വദേശി അജി കൃഷ്‌ണനാണ് ഹർജി നൽകിയത്.

അതേസമയം, ഹർജി നിയമപരമായി നില നിൽക്കില്ലെന്നാണ് സർക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന്‍റെ വാദം. സ്വർണക്കടത്ത് കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷിന് ജോലി നൽകിയ എച്ച് ആർ ഡി എസിൽ എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള വ്യക്തിയാണ് താനെന്ന കാര്യം മറച്ചുവച്ചാണ് ഹർജിക്കാരൻ ഹൈകോടതിയെ സമീപിച്ചിട്ടുള്ളതെന്നും സർക്കാരർ വാദിക്കുന്നു.

Trending

No stories found.

Latest News

No stories found.