'നക്സലുകൾ തൊട്ട് ലീഗുകാർ വരെ SNDP യിലുണ്ട്'; എം.വി. ഗോവിന്ദന് മറുപടിയുമായി വെള്ളാപ്പള്ളി

എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പു മൂടാനും ആരേയും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻfile
Updated on

തിരുവനന്തപുരം: നക്സലുകൾ തൊട്ട് ലീഗുകാർ വരെ എസ്എൻഡിപി യോഗത്തിൽ ഉണ്ടെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പു മൂടാനും ആരേയും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി വഴി ബിജെപി റിക്രൂട്ട്മെന്‍റ് നടക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എസ്എൻഡിപി യോഗം ഒരു സാമുദായിക സംഘടനയാണ്. സമുദായത്തിന്‍റെ പൊതുവായ കാര്യം വരുമ്പോൾ ഒന്നിച്ചു നിൽക്കും. അംഗങ്ങൾക്ക് അവരവരുടേതായുള്ള രാഷ്ട്രീയ അഭിപ്രായങ്ങൾ ഉണ്ട്. ഇടതുപക്ഷം സാധാരണക്കാരെ മറന്നു പോയെന്നും ന്യൂനപക്ഷ പ്രീണനം പാർട്ടിക്ക് തിരിച്ചടിയായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഗോവിന്ദൻ മാസ്റ്ററെ സംബന്ധിച്ച് ഈഴവ വോട്ടുകൾ ചോർന്നുവെന്നത് യാഥാർഥ്യമാണ്. അതു മനസിലാക്കി തിരുത്താൻ അദ്ദേഹം തയാറാകുമെന്നാണ് ഞാൻ മനസിലാക്കുന്നത്. അദ്ദേഹം പറഞ്ഞത് രാഷ്ട്രീയ അഭിപ്രായമാണ്.

അതിന്‍റെ പേരിൽ ഞങ്ങൾ തമ്മിൽ വഴക്കും ഗുസ്തിയുമുണ്ടാകില്ല. ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല. പ്രശ്നാധിഷ്ടിതമായി അഭിപ്രായം പറയുമ്പോൾ വർഗീയവാദിയാണെന്ന് ആരോപിച്ചാലും എന്നെ സംബന്ധിച്ച് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള ന്യൂനപക്ഷ പ്രീണനമാണ് നടന്നത്. ന്യൂനപക്ഷങ്ങൾക്ക് അവരുടെ പ്രവർത്തനപാരമ്പര്യം പോലും നോക്കാതെ പ്രമോഷനുകൾ കൊടുത്തപ്പോൾ ചെറുപ്പക്കാർക്ക് നിരാശയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.