ഫ്ലക്സ് കത്തിച്ചാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല, എന്നെ ഇല്ലാതാക്കാൻ ലൈസൻസുള്ള തോക്ക് വാങ്ങേണ്ടി വരും: ശോഭ സുരേന്ദ്രൻ

താൻ പാവപ്പെട്ട ജനങ്ങളോടൊപ്പം ഉണ്ടാവുമെന്നും അഴിമതിക്കും ഭീകരതയ്ക്കുമെതിരെ പോരാടുമെന്നും ശോഭാ സുരേന്ദ്രൻ വ‍്യക്തമാക്കി
Nothing will happen if I burn the flux, I will have to buy a licensed gun to eliminate me: Shobha Surendran
ശോഭ സുരേന്ദ്രൻ
Updated on

പാലക്കാട്: ഫ്ലക്സ് കത്തിച്ചാൽ തനിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും തന്നെ ഇല്ലാതാക്കാൻ ലൈസൻസുള്ള തോക്ക് വാങ്ങേണ്ടിവരുമെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ഥാനാർഥി പ്രഖ‍്യാപനത്തിന് മുമ്പ് അത്തരത്തിൽ ഒരു ഫ്ക്സ് ബോർഡ് വയ്ക്കേണ്ടതിന്‍റെ ആവശ‍്യകത ഇല്ലെന്നും പ്രവർത്തകർ സ്നേഹം കൊണ്ട് സ്വാഗതം ചെയ്തത് ആകാമെന്നും ശോഭ കൂട്ടിചേർത്തു.

താൻ പാവപ്പെട്ട ജനങ്ങളോടൊപ്പം ഉണ്ടാവുമെന്നും അഴിമതിക്കും ഭീകരതയ്ക്കുമെതിരെ പോരാടുമെന്നും ശോഭാ സുരേന്ദ്രൻ വ‍്യക്തമാക്കി. പാലക്കാടും, വയനാടും, ചേലക്കരയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടാവുമെന്നും ശോഭ പറഞ്ഞു.

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് കൊണ്ട് ഫ്ക്സ് ബോർഡ് വച്ചിരുന്നു. ശോഭ സുരേന്ദ്രന് പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം എന്ന രീതിയിലായിരുന്നു ഫ്ക്സ് ബോർഡ്. എന്നാൽ പിന്നീട് ഫ്ക്സ് ബോർഡ് കത്തിച്ച നിലയിൽ കാണുകയായിരുന്നു. ഫ്ക്സ് ബോർഡ് നശിപ്പിച്ച് പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ‍്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്‍റ് കെ.എം. ഹരിദാസ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.