ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരും; പ്രഖ‍്യാപനവുമായി മുഖ‍്യമന്ത്രി

ഓൺലൈനിൽ ബുക്ക് ചെയ്യാതെ വരുന്ന ഭക്തർക്കും ദർശനത്തിന് സൗകര‍്യമൊരുക്കും
Spot booking will continue at Sabarimala; Chief Minister with the statement
ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരും; പ്രഖ‍്യാപനവുമായി മുഖ‍്യമന്ത്രി
Updated on

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ് തുടരുമെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ. വി.ജോയ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകവേയാണ് മുഖ‍്യമന്ത്രിയുടെ പ്രഖ‍്യാപനം. ശബരിമലയിൽ വെർച്വൽ ക‍്യൂ മാത്രം മതിയെന്നായിരുന്നു സർക്കാർ നിലപാട് എന്നാൽ ഈ നിലപാട് തിരുത്തിയാണ് പുതിയ തീരുമാനം പ്രഖ‍്യാപിച്ചത്.

കൂടാതെ ഓൺലൈനിൽ ബുക്ക് ചെയ്യാതെ വരുന്ന ഭക്തർക്കും ദർശനത്തിന് സൗകര‍്യമൊരുക്കുമെന്നും തീർഥാടകർക്ക് വേണ്ടി സുരക്ഷിതമായ സൗകര‍്യം ഉറപ്പാക്കാൻ അവലോകന യോഗം തീരുമാനിച്ചതായും മുഖ‍്യമന്ത്രി അറിയിച്ചു.

തീർഥാടകർ ഏത് വഴിയാണ് തെരഞ്ഞെടുക്കുന്നതെന്ന വിവരം വെർച്വൽ ക‍്യൂവിൽ ഉൾപ്പെടുത്തുമെന്നും തിരക്ക് കുറഞ്ഞ ദിവസം ഭക്തർക്ക് ഇഷ്ട്ടമുള്ള വഴി തെരഞ്ഞടുക്കാനുള്ള സംവിധാനം സോഫ്റ്റ്‌വെയറിൽ കൊണ്ടുവരുമെന്നും മുഖ‍്യമന്ത്രി അറിയിച്ചു.

Trending

No stories found.

Latest News

No stories found.