കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തിൽ പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരനായ ശ്രീജിത്ത്. പ്രമോദ് തന്‍റെ നല്ല സുഹൃത്താണെന്നും അദ്ദേഹവുമായി തനിക്ക് യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു.
താൻ ആർക്കും പരാതി നൽകിയിട്ടില്ല. തന്‍റെ പേര് ഇതിലേക്ക് എങ്ങനെ വന്നു എന്ന് അറിയില്ല. തിരികെ എത്തിയ ശേഷം പ്രമോദിനെ കാണുമെന്നും ശ്രീജിത്ത് പ്രതികരിച്ചു.
കോഴ വിവാദം ഉയർന്നതിനു പിന്നാലെ സിപിഎം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. എന്നാൽ പുറത്താക്കിയതിനു പിന്നാലെ കോഴ ആരോപണത്തിലല്ല പാർട്ടിയുടെ സൽപ്പേര് കളങ്കപ്പെടുത്തിയതിനാണ് പുറത്താക്കിയതെന്നാണ് ജില്ലാ സെക്രട്ടി പി. മോഹനൻ പ്രതികരിച്ചത്.