ഓണക്കിറ്റ്; സപ്ലൈകോയ്ക്ക് 34.29 കോടി രൂപ അനുവദിച്ച് മന്ത്രിസഭാ യോഗം

റേഷൻ കടകൾ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക
state govt  sanctioned 3.29 crore to supplyco on onam kit
ഓണക്കിറ്റ് വിതരണത്തിനായി സപ്ലൈകോയ്ക്ക് 34.29 കോടി രൂപ അനുവദിച്ച് മന്ത്രിസഭാ യോഗംfile
Updated on

തിരുവനന്തപുരം: ഈ വർഷത്തെ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാർഡുടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും 13 ഇനം അവശ്യസാധനങ്ങൾ ഉൾപ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണത്തിനായി 34.29 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിച്ച് മന്ത്രിസഭാ യോഗം.

റേഷൻ കടകൾ മുഖേനയാണ് വിതരണം. ആകെ 5,99,000 കിറ്റുകളാണ് വിതരണം ചെയ്യുക. തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർ പൊടി, മുളക് പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, എന്നീ ഇനങ്ങളോടൊപ്പം തുണിസഞ്ചിയും നല്‍കും.

Trending

No stories found.

Latest News

No stories found.