ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : കേന്ദ്ര നീക്കത്തിനെതിരേ കേരളത്തിന്‍റെ പ്രമേയം

ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയം.
state legislature against simultaneous election
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരേ പ്രമേയം പാസ്സാക്കി കേരളം
Updated on

തിരുവനന്തപുരം: "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ' നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രിക്കായി പാര്‍ലമെന്‍ററികാര്യ മന്ത്രി എം.ബി. രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്. നടപടി രാജ്യത്തിന്‍റെ വൈവിധ്യങ്ങളെ താറുമാറാക്കും. സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തെരഞ്ഞെടുക്കുന്ന ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയം.

സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനവും ഫെഡറല്‍ ഘടനയ്ക്ക് മേലുള്ള കൈകടത്തലുമാണ്. സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അവകാശങ്ങളെ ഹനിക്കുന്ന, ജനങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ജനാധിപത്യവിരുദ്ധ പരിഷ്‌കരണമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്താനുള്ള ശുപാര്‍ശ ഭരണഘടനമൂല്യങ്ങള്‍ക്ക് എതിരുമാണ്. ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാകുന്നതിന് പകരം അധികാരകേന്ദ്രീകരണത്തിന് വഴിവയ്ക്കുന്ന നടപടിയാണ്. ആര്‍എസ്എസ്, ബിജെപി അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രമേയം. കെ.കെ. രമ, എൻ. ഷംസുദീന്‍ എന്നിവരുടെ ഭേദഗതികളോടെയാണ് പ്രമേയം ഐക്യകണേ്ഠന പാസാക്കിയത്.

Trending

No stories found.

Latest News

No stories found.