'രാത്രിയിൽ മറ്റ് യാത്രാ മാർഗങ്ങൾ ഇല്ലായിരുന്നു..'; കുന്നംകുളത്തു നിന്നും മോഷണം പോയ സ്വകാര്യ ബസ് കണ്ടെത്തി

ചൊവ്വാഴ്ച പുലർച്ചെ ബസ് എടുക്കുന്നതിനായി ഡ്രൈവർ ബസ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് അറിയുന്നത്.
Stolen private bus found Kunnamkulam
കുന്നംകുളത്തു നിന്നും മോഷണം പോയ സ്വകാര്യ ബസ് കണ്ടെത്തി
Updated on

തൃശൂർ: കുന്നംകുളം ബസ് സ്റ്റാൻഡിൽ മോഷണം പോയ സ്വകാര്യ ബസ് കണ്ടെത്തി. ബസിന്‍റെ പഴയ ഡ്രൈവർ ഷംനാദ് ആണ് ബസ് കടത്തിക്കൊണ്ടുപോയത്. ശേഷം ബസ് ഗുരുവായൂർ മേൽപ്പാലത്തിന് കീഴിൽ ഉപേക്ഷിക്കുകയായിരുന്നു. രാത്രിയിൽ മറ്റ് യാത്രാ മാർഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്തുകൊണ്ടു പോയതെന്ന് ഡ്രൈവർ പൊലീസിന് മൊഴി നൽകി.

കുന്നംകുളം - ഗുരുവായൂർ റൂട്ടിൽ ഓടുന്ന ഷോണി എന്ന സ്വകാര്യ ബസ് ആണ് കാണാതായത്. ചൊവ്വാഴ്ച പുലർച്ചെ 4.10 ഓടെ ബസ് എടുക്കുന്നതിനായി ഡ്രൈവർ ബസ്റ്റാൻഡിൽ എത്തിയപ്പോഴാണ് ബസ് കാണാനില്ലെന്ന് വിവരം അറിയുന്നത്. കുന്നംകുളം പുതിയ ബസ്റ്റാൻഡിൽ നിന്നാണ് ബസ് മോഷണം പോയത്. തുടർന്ന് കുന്നംകുളം പൊലീസിൽ പരാതി നൽകി.

തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് 4.13 ബസ് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിന് മുൻപിലെ സിസിടിവി ക്യാമറയിലും 4.19 ചാട്ടുകുളത്തെ സിസിടിവി ക്യാമറയിലും മോഷ്ടാവ് ബസ് ഓടിച്ചു പോകുന്നതിന്‍റെ ദൃശ്യങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഴയ ഡ്രൈവർ തന്നെ പിടിയിലാവുന്നത്. പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിച്ചു വരികയാണ് പൊലീസ്.

Trending

No stories found.

Latest News

No stories found.