ശമ്പള വർധനയും ബോണസും അംഗീകരിച്ചു; എയർപോർട്ട് ജീവനക്കാരുടെ സമരം അവസാനിപ്പിച്ചു

ലോഡിങ് തൊഴിലാളികളുടെ ശമ്പളം 20 ശതമാനം വർധിപ്പിച്ചു
strike of the ground handling staff at thiruvananthapuram airport has ended
ശമ്പള വർധനയും ബോണസും അംഗീകരിച്ചു; എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാരുടെ സമരം അവസാനിപ്പിച്ചുfile image
Updated on

തിരുവനന്തപുരം: ശമ്പള വർധനയും ബോണസും ആവശ്യപ്പെട്ട് എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കരാര്‍ ജീവനക്കാർ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. ശമ്പള വർധനയും ബോണസും അനുവദിച്ചതോടെയാണ് ജീവനക്കാർ സമരം അവസാനിപ്പിച്ചത്. ജീവനക്കാരുടെ ബോണസ് 1000 രൂപ വർദ്ധിപ്പിച്ചു. ലോഡിങ് തൊഴിലാളികളുടെ ശമ്പളം 20 ശതമാനം വർധിപ്പിച്ചു. പുഷ് ബാക്ക് ഓപ്പറേറ്റർമാർക്ക് പത്ത് ശതമാനം ശമ്പളം വർധന അനുവദിച്ചു.

സെൻട്രൽ ലേബർ കമ്മീഷണരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അദാനി, എയർ ഇന്ത്യ സാറ്റ്‌സ് മാനേജ്മെന്‍റ് പ്രതിനിധികൾ, യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്തു. ശനിയാഴ്ച രാത്രി ആരംഭിച്ച പണിമുടക്ക് വിമാന സർവീസുകളെയും യാത്രക്കാരെയും ബാധിച്ചു. വിദേശത്തേക്കുള്ള വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കളോളം കെട്ടിക്കിടന്നതോടെയാണ് പ്രതിസന്ധിയായത്. 400 ഓളം ജീവനക്കാരാണ് സമരത്തിന്‍റെ ഭാഗമായിരിക്കുന്നതെന്ന്.

Trending

No stories found.

Latest News

No stories found.