2 ജില്ലകളിൽ മാത്രം യെലോ അലർട്ട്; തിരുവനന്തപുരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പ്

ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യത
strong winds and rain likely in Thiruvananthapuram
തിരുവനന്തപുരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പ്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 2 ജില്ലകളിൽ മാത്രം മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് യെലോ അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അതേസമയം, ഉയർന്ന തിരമാലകൾക്കും, കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം ‌അറിയിച്ചു.

കണ്ണൂർ, കാസർക്കോട് തീരങ്ങൾക്ക് പ്രത്യേക മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.3 മുതൽ 3.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും തമിഴ്‌നാട് തീരത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, 2.1 മുതൽ 2.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത നിർദേശമുണ്ട്.

അതേസമയം, ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ അടുത്ത 3 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.