വേനൽമഴയിൽ കോതമംഗലത്ത് 98 ലക്ഷം രൂപയുടെ കൃഷി നാശം

പ്രാഥമികമായ കണക്കെടുപ്പിൽ ഏകദേശം 11,500 കുലച്ച ഏത്ത വാഴകളും 8000 ഏത്ത വാഴകളും അടക്കം19,500 വാഴകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്
പിണ്ടിമന പള്ളിക്കാമലിൽ ശശി പി.വി.  എന്ന കർഷകന്‍റെ കുലച്ചതും, കുലക്കാത്തതുമായ 400ൽ പരം വാഴകൾ കാറ്റിൽ നശിച്ചപ്പോൾ
പിണ്ടിമന പള്ളിക്കാമലിൽ ശശി പി.വി. എന്ന കർഷകന്‍റെ കുലച്ചതും, കുലക്കാത്തതുമായ 400ൽ പരം വാഴകൾ കാറ്റിൽ നശിച്ചപ്പോൾ
Updated on

കോതമംഗലം : വെള്ളിയാഴ്ച വൈകിട്ട് തിമിർത്ത് പെയ്ത മഴയിലും, കാറ്റിലും കോതമംഗലം ഭാഗത്ത് വൻനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കവളങ്ങാട്, പിണ്ടിമന വാരപ്പെട്ടി, കോതമംഗലം മുൻസിപ്പാലിറ്റി നെല്ലിക്കുഴി,കീരംപാറ കോട്ടപ്പടി കുട്ടമ്പുഴ പോത്താനിക്കാട് പഞ്ചായത്തുകളിൽ ആണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്.

പ്രാഥമികമായ കണക്കെടുപ്പിൽ ഏകദേശം 11,500 കുലച്ച ഏത്ത വാഴകളും 8000 ഏത്ത വാഴകളും അടക്കം19,500 വാഴകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട് മഴയ്ക്ക് പുറമെ ഒരു ഹെക്ടർ സ്ഥലത്തെ കപ്പ കൃഷി 20 റബറുകൾ എന്നിവയ്ക്കും നാശം സംഭവിച്ചിട്ടുണ്ട്.125 കർഷകരുടെ വിളകൾക്കാണ് നാശനഷ്ടം സംഭവിച്ചിരിക്കുന്നത്.നാശനഷ്ടങ്ങൾ പരിശോധന നടത്തി തിട്ടപ്പെടുത്തി ഇവയുടെ ക്ലെയിം ഉടനെ സമർപ്പിക്കുന്നതാണന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു .98 ലക്ഷം രൂപയുടെ നാശനഷ്ടം ആണ് കണക്കാക്കിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.