തൊണ്ടിമുതൽ കേസ്: ആന്‍റണി രാജുവിനെതിരായ പുനരന്വേഷണത്തിന് സ്റ്റേ

ജസ്റ്റിസ് സി.ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്
Minister Antony Raju
Minister Antony Raju
Updated on

ന്യൂഡൽഹി: മന്ത്രി ആന്‍റണി രാജു ഉൾപ്പെട്ട തൊണ്ടി മുതൽ കേസിൽ പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് താത്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. കേസിൽ തീരുമാനമാകും വരെ മന്ത്രിക്കെതിരേ നടപടി പാടില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സി.ടി. രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും എതിർകക്ഷികൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതിനിടെ ആന്‍റണി രാജുവിനെതിരായ കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരേ സ്വകാര്യ വ്യക്തി നൽകിയ ഹർജിയിൽ സർക്കാരിനും ആന്‍റണി രാജുവിനും നോട്ടീസ് അയച്ചിട്ടുണ്ട്.

അഭിഭാഷകനായിരിക്കെ ലഹരിമരുന്നു കേസിലെ തൊണ്ടിമുതിലിൽ കൃത്രിമം കാണിച്ചെന്ന ആന്‍റണി രാജുവിനെതിരായ കേസിലെ തുടർനടപടി ഹൈക്കോടതി സാങ്കേതിക പിഴവിന്‍റെ പേരിൽ റദ്ദാക്കിയിരുന്നു. എന്നാൽ ആരോപണം ഗുരുതരമാണെന്നും നിയമാനുസൃതം നടപടിക്രമങ്ങൾ പാലിച്ച് വീണ്ടും പ്രോസിക്യൂഷൻ നടപടി ആരംഭിക്കാമെന്നും കോടതി പിന്നീട് വിധി പുറപ്പെടുവിച്ചു. ഇതിനെതിരെയാണ് ആന്‍റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.

Trending

No stories found.

Latest News

No stories found.