ന്യൂഡൽഹി: ഭൂമി തരംമാറ്റ ഫീസിൽ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു. 25 സെന്‍റിൽ കൂടുതലുള്ള ഭൂമി തരംമാറ്റലുകൾക്ക് അധിക ഭൂമി ഫീസ് മാത്രം നൽകിയാൽ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
സംസ്ഥാന സർക്കാരിന്‍റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ സ്റ്റേ. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്‍റ് ഒഴിവാക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. 36 സെന്‍റ് തരം മാറ്റുന്ന ഉടമക്ക് 25 സെന്‍റിന് ശേഷമുള്ള ഭൂമിക്ക് 10 ശതമാനം ഫീസ് എന്ന് ഉത്തരവാണ് സുപ്രീംകോടതി താല്ക്കാലികമായി തടഞ്ഞത്