സുരാജ് വെഞ്ഞാറമൂടിന്‍റെ കാർ അപകടത്തിൽ‌പ്പെട്ടു

എറണാകുളം പാലാരിവട്ടത്ത് വച്ച് ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.
സുരാജ് വെഞ്ഞാറമൂട്
സുരാജ് വെഞ്ഞാറമൂട്
Updated on

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന്‍റെ കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. മലപ്പുറം മഞ്ചേരി സ്വദേശിയായ ശരത്തിനാണ് പരിക്കേറ്റത്. എറണാകുളം പാലാരിവട്ടത്ത് വച്ച് ശനിയാഴ്ച രാത്രി പന്ത്രണ്ടു മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന സുരാജിന്‍റെ വാഹനം എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരിക്കേറ്റ യുവാവിനെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കും.

Trending

No stories found.

Latest News

No stories found.