താനൂർ ദുരന്തം: റിട്ട. ജസ്റ്റിസ് വികെ മോഹന്‍ അന്വേഷിക്കും

15 കുട്ടികളടക്കം 22 പേരാണ് മുങ്ങി മരിച്ചത്. വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപെട്ടത്.
താനൂർ ദുരന്തം: റിട്ട. ജസ്റ്റിസ് വികെ മോഹന്‍ അന്വേഷിക്കും
Updated on

മലപ്പുറം: 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ ബോട്ട് അപകടം റിട്ട. ജസ്റ്റിസ് വികെ മോഹന്‍ ചെയർമാനായ ജുഡീഷ്യൽ കമ്മീഷന്‍ അന്വേഷിക്കും. നീലകണ്ഠന്‍ ഉണ്ണി, സുരേഷ് കുമാർ എന്നീവർ സാങ്കേതിക വിദഗ്ദർ കമ്മീഷന്‍ അംഗങ്ങളായിരിക്കും.

സംസ്ഥാനത്തെ മുഴുവന്‍ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താന്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു.

മെയ് 7ന് രാത്രി ഏഴരയോടെയാണ് താനൂരിൽ ബോട്ടപകടമുണ്ടായത്. 15 കുട്ടികളടക്കം 22 പേരാണ് മുങ്ങി മരിച്ചത്. വിനോദസഞ്ചാര ബോട്ടാണ് അപകടത്തിൽപെട്ടത്. ആളുകളെ അധികമായി കയറ്റിയതാണ് ബോട്ട് അപകടത്തിന് കാരണം. ബോട്ടുടമ നാസറിനെ പൊലീസ് കോഴിക്കോടു നിന്നും അറസ്റ്റു ചെയ്തിട്ടുണ്ട്. അപകടത്തിനു പിന്നാലെ ഇയാൾ ഒളിവിലായിരുന്നു.

Trending

No stories found.

Latest News

No stories found.