താനൂർ ലഹരി മരുന്ന് കേസ്: തമിർ ജിഫ്രിക്കൊപ്പം അറസ്റ്റിലായ 4 പ്രതികൾക്കും ജാമ്യം

ഇവർക്കൊപ്പമായിരുന്നു തമിർ ജിഫ്രി പിടിയിലായത്.
Tamir Geoffrey
Tamir Geoffrey
Updated on

മലപ്പുറം: മലപ്പുറം താനൂർ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ മുഴുവന്‍ പ്രതികൾക്കും ജാമ്യം. ഹൈക്കോടതിയുടെതാണ് ജാമ്യ അനുവദിച്ചത്.

മന്‍സൂർ, ജബീർ, ആബിദ്, മുഹമ്മദ് കെ.ടി എന്നീ 4 പ്രതികൾക്കാണ് ജാമ്യം ലഭിച്ചത്. ഇവർക്കൊപ്പമായിരുന്നു തമിർ ജിഫ്രി പിടിയിലായി പിന്നീട് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ഇവരിൽ‌ നിന്നും എംഡിഎംഎ പിടികൂടി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. എന്നാൽ എഫ്എസ്എൽ റിപ്പോർട്ടിൽ വീര്യം കുറഞ്ഞ മെത്താംഫെറ്റാമിനാണ് പിടികൂടിയത് എന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് ഹൈക്കോടതി ഇവർക്ക് ജാമ്യം നൽകിയത്.

നേരത്തെ അന്വേഷണം സിബിഐക്ക് വിടാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. അന്വേഷണത്തിന് അവശ്യമായ എല്ലാ സഹായങ്ങളും സിബിഐക്കു നൽകാനും ഉത്തരവിട്ടു. ക്രൈംബ്രാഞ്ചായിരുന്നു മുന്‍പ് കേസ് അന്വേഷിക്കുന്നതെങ്കിലും ഗുരുതര സ്വഭാവമുള്ള കേസാണിതെന്നും ഇത്തരം കേസുകൾ സിബിഐ അന്വേഷിക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.

Trending

No stories found.

Latest News

No stories found.