​എ​ൻ​സി​ഇ​ആ​ർ​ടി വെട്ടിമാറ്റിയതുൾ​പ്പെ​ട്ട പുതിയ പാ​ഠപു​സ്ത​ക​ങ്ങ​ൾ ഈ മാസം

വൈ​കു​ന്നേ​രം 4ന് ​കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
V. Sivankutty
V. Sivankutty
Updated on

തി​രു​വ​ന​ന്ത​പു​രം: എ​ൻ​സി​ഇ​ആ​ർ​ടി വെ​ട്ടി​മാ​റ്റി​യ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​ഡീ​ഷ​ണ​ൽ ടെ​ക്സ്റ്റ് ബു​ക്കു​ക​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് 23 ന് ​പു​റ​ത്തി​റ​ക്കു​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വൈ​കു​ന്നേ​രം 4ന് ​കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​ക​ളെ ത​മ​സ്‌​ക്ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ, രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ന്‍റെ ത​മ​സ്‌​ക്ക​ര​ണം, രാ​ജ്യം നേ​രി​ടു​ന്ന അ​ടി​സ്ഥാ​ന പ്ര​ശ്‌​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​ത്, ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​വ എ​ന്ന പേ​രി​ൽ രാ​ഷ്‌​ട്രീ​യ ല​ക്ഷ്യം വ​ച്ചു​ള്ള ഒ​ഴി​വാ​ക്ക​ൽ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ലും മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ലാ​ണു വ​ന്നി​രി​ക്കു​ന്ന​തെ​ന്നു മ​ന്ത്രി ശി​വ​ൻ​കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ലാ​ണു കേ​ര​ളം മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ അ​ഡീ​ഷ​ണ​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ച​രി​ത്ര​ത്തി​ൽ മു​ഗ​ൾ ച​രി​ത്രം, വ്യാ​വ​സാ​യ വി​പ്ല​വം, ഇ​ന്ത്യാ​വി​ഭ​ജ​ന ച​രി​ത്രം തു​ട​ങ്ങി​യ​വ​യും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ മ​ഹാ​ത്മാ​ജി​യു​ടെ ര​ക്ത​സാ​ക്ഷി​ത്തം, പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക​ൾ, അ​ടി​യ​ന്ത​രാ​വ​സ്ഥ, ഇ​ന്ത്യ​യി​ലെ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ലെ രാ​ഷ്‌​ട്രീ​യ മാ​റ്റ​ങ്ങ​ളും അ​മെ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ഇ​ക്ക​ണോ​മി​ക്‌​സി​ൽ പ്ര​ധാ​ന​മാ​യും ദാ​രി​ദ്ര്യം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും സോ​ഷ്യോ​ള​ജി​യി​ൽ ഇ​ന്ത്യ​യി​ലെ സാ​മൂ​ഹ്യ സാ​ഹ​ച​ര്യ​ങ്ങ​ളും, ജാ​തി വ്യ​വ​സ്ഥി​തി​യും ഒ​ക്കെ പ​ര​മാ​ർ​ശി​ക്കു​ന്ന ഭാ​ഗ​വു​മൊ​ക്കെ ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​യി​ൽ ഉ​ണ്ട്.

Trending

No stories found.

Latest News

No stories found.