തലശേരി-മാഹി ബൈപ്പാസ് പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും; ഉദ്ഘാടനത്തിന് മുൻപേ യാത്രക്കാരെ വലച്ച് ടോൾ പിരിവ്

തലശേരി- മാഹി ബൈപ്പാൾ ഉദ്ഘാടനം ചെയ്യുന്നതോടെ തലശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം
thalassery-mahe bypass
thalassery-mahe bypassfile
Updated on

കണ്ണൂർ: നാലരപതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനൊടുവിൽ തലശേരി-മാഹി ബൈപ്പാസ് ഇന്ന് ഉദ്ഘാടനം ചെയ്യുകയാണ്. ഉദ്ഘാടനത്തിനു മുന്നോടിയായി തന്നെ ടോൾ പിരിവി ആരംഭിച്ചു. രാവിലെ എട്ടുമണി മുതലാണ് ദേശീയ പാത അതോറിറ്റി ടോള്‍ പിരിവ് തുടങ്ങിയത്. കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപയും റിട്ടേണ്‍ നിരക്ക് നൂറ് രൂപയുമാണ്. ബസിനും ട്രക്കിനും ഒരുഭാഗത്തേക്ക് 225 രൂപയും റിട്ടേണ്‍ നിരക്ക് 335 രൂപയുമാണ്. മിനി ബസ് ഒരു ഭാഗത്തേക്ക് 105 രൂപയാണ് നിരക്ക്‌.

ബൈപ്പാസിന്‍റെ ഉദ്ഘാടനം 11 മണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും. മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും. തലശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളില്‍ കയറാതെ കണ്ണൂരില്‍ നിന്ന് കോഴിക്കോട് അഴിയൂരില്‍ എത്തുന്ന ആറുവരി പാതയാണ് ബൈപ്പാസ്.

തലശേരി- മാഹി ബൈപ്പാൾ ഉദ്ഘാടനം ചെയ്യുന്നതോടെ തലശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തു നിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. മുഴപ്പിലങ്ങാട്ടു നിന്ന് ധര്‍മടം, എരഞ്ഞോളി, തലശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.ഒരു മേല്‍പ്പാലം, ഒരു റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് തലശേരി-മാഹി ബൈപ്പാസ്.

Trending

No stories found.

Latest News

No stories found.