തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്

ആനയുടെ ദേഹത്ത് കണ്ടിരുന്ന മുറുവിൽ പഴുപ്പുണ്ടായിരുന്നെന്നും ഞരമ്പിൽ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോർട്ടിലുണ്ട്
thanneer komban
thanneer komban
Updated on

ബംഗളൂരു: തണ്ണീർക്കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക റിപ്പോർട്ട്. ബന്ദിപ്പൂർ ഫീൽഡ് ഡയറക്‌ടറാണ് റിപ്പോർട്ട് നൽകിയത്. സമ്മർദത്തെ തുടർന്നുള്ള ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുള്ളത്.

ആനയുടെ ദേഹത്ത് കണ്ടിരുന്ന മുറുവിൽ പഴുപ്പുണ്ടായിരുന്നെന്നും ഞരമ്പിൽ അമിതമായി കൊഴുപ്പടിഞ്ഞിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ലിംഗത്തിൽ മുറിവുണ്ടായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. നിർജലീകരണം സംഭവിച്ചിരുന്നോ എന്ന കാര്യം പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത് വന്ന ശേഷമേ സ്ഥിരീകരിക്കാനാവൂ. മണിക്കൂറുകൾ വിശ്രമമില്ലാതെ ആന ചുറ്റിത്തിരിഞ്ഞതും വെള്ളം ലഭിക്കാതെ വന്നതും, ഇതിനിടെ തടിച്ചുകൂടിയ ആളുകളുടെ ബഹളവുമൊക്കെ ഹൃദയാഘാതത്തിന് വഴിവെച്ചിരിക്കാമെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.