കാര്‍ പാലത്തിൻ്റെ കൈവിരിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു

ഇട്ടി ചെറിയാ ഫിലിപ്പ് സഞ്ചരിച്ചിരുന്ന കാര്‍ നീയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിച്ച ശേഷം പാലത്തിൻ്റെ കൈവിരിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു
കാര്‍ പാലത്തിൻ്റെ കൈവിരിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു
Updated on

അമ്പലപ്പുഴ: നീയന്ത്രണം വിട്ട കാര്‍ പാലത്തിൻ്റെ കൈവിരിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. വീയപുരം രണ്ടാം വാര്‍ഡില്‍ ഇലഞ്ഞിക്കല്‍ പുത്തന്‍പുരയില്‍ ഇലഞ്ഞിക്കല്‍ ട്രാവല്‍സ് ഉടമ ഇട്ടി ചെറിയാ ഫിലിപ്പ് (ഫിലിപ്പോച്ചന്‍-68) ആണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് 5 ന് അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വ ഡിപ്പോയ്ക്ക് സമീപം ലക്ഷ്മി പാലത്തിന്റെ കൈവിരിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ഇട്ടി ചെറിയാ ഫിലിപ്പ് സഞ്ചരിച്ചിരുന്ന കാര്‍ നീയന്ത്രണം തെറ്റി പോസ്റ്റില്‍ ഇടിച്ച ശേഷം പാലത്തിൻ്റെ കൈവിരിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നെത്തിയ ആംബുലന്‍സില്‍ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ: സൂസന്‍ ഫിലിപ്പ്. മക്കള്‍: അരുണ്‍ ഫിലിപ്പ്, കിരണ്‍ ഫിലിപ്പ്, തരുണ്‍ ഫിലിപ്പ്. മരുമക്കള്‍: ലിജോ, ഫെബി, ജെന്നി

Trending

No stories found.

Latest News

No stories found.