തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ കവർച്ച; ദർശനത്തിന് മുടക്കമില്ല

1,10,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം.
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ കവർച്ച; ദർശനത്തിന് മുടക്കമില്ല
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ കവർച്ച; ദർശനത്തിന് മുടക്കമില്ല
Updated on

തിരുവില്വാമല: തൃശൂർ തിരുവില്വാമല വില്വാന്ത്രിനാഥ ക്ഷേത്രത്തിൽ കവർച്ച. ഓടുപൊളിച്ച് നാലമ്പലത്തിനകത്ത് കടന്ന മോഷ്ടാവ് കൗണ്ടർ തകർത്താണ് കവർച്ച നടത്തിയിരിക്കുന്നത്. പുലർച്ചയോടെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്. കൗണ്ടറിൽ നിന്നായി 1,10,000 രൂപ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക വിവരം. പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മുടക്കമില്ലെന്ന് അധികൃതർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.