ചീഫ് വിപ്പിനെ തടഞ്ഞു എന്ന വാര്‍ത്തയില്‍ വാസ്തവമില്ല: എന്‍ ജയരാജ്

കോളേജിലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് 3 ദിവസമായി നടന്ന ചര്‍ച്ചകളില്‍ സ്ഥലം എം.എല്‍.എ. എന്ന നിലയില്‍ പങ്കെടുത്തിരുന്നു
ചീഫ് വിപ്പിനെ തടഞ്ഞു എന്ന വാര്‍ത്തയില്‍ വാസ്തവമില്ല: എന്‍ ജയരാജ്
Updated on

കോട്ടയം: അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിഷയം ചര്‍ച്ച ചെയ്യാനെത്തിയ ചീഫ് വിപ്പിനെ തടഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്സെടുത്തെന്ന വാര്‍ത്ത ശരിയല്ലെന്ന് ചീഫ് വിപ്പ് ഡോ എൻ ജയരാജ്‌ അറിയിച്ചു. കോളേജിലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് 3 ദിവസമായി നടന്ന ചര്‍ച്ചകളില്‍ സ്ഥലം എം.എല്‍.എ. എന്ന നിലയില്‍ പങ്കെടുത്തിരുന്നു.

ആദ്യ ദിവസം വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് പങ്കുവയ്ക്കുകയും അതിന് നീതിയുക്തമായ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് അറിയിച്ചതനുസരിച്ച് വളരെ സൗഹാര്‍ദ്ദമായി പിരിയുകയും ചെയ്യുകയാണുണ്ടായത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് തനിക്കെതിരെ യാതൊരു അതിക്രമവും ഉണ്ടായിട്ടില്ലെന്നും വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് യാതൊരു പരാതിയും പൊലീസില്‍ അറിയിച്ചിട്ടുമില്ലെന്ന് ചീഫ് വിപ്പ് പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ മന്ത്രി, സഹകരണ വകുപ്പുമന്ത്രി എന്നിവരും കോളേജ് അധികൃതരും വിദ്യാര്‍ത്ഥി പ്രതിനിധികളുമായി നടന്ന ചര്‍ച്ച സമാധാനപരമായി അവസാനിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതൊരു വിവാദമാക്കേണ്ടതില്ലെന്നും ചീഫ് വിപ്പ് കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.