30 വർഷമായി ബിജെപി പ്രവർത്തകനാണ്; ആരോപണങ്ങൾ തള്ളി തിരൂർ സതീഷ്

സിപിഎം തന്നെ വിലക്കെടുത്തുവെന്ന ബിജെപിയുടെ ആരോപണം നിഷേധിച്ച് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്
He has been a BJP worker for 30 years; Tirur Satheesh denied the allegations
തിരൂർ സതീഷ്
Updated on

തൃശൂർ: സിപിഎം തന്നെ വിലക്കെടുത്തുവെന്ന ബിജെപിയുടെ ആരോപണം നിഷേധിച്ച് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. താൻ 30 വർഷമായി ബിജെപി പ്രവർത്തകനാണെന്നും തന്നെ ആർക്കും വിലക്കെടുക്കാനാകില്ലെന്നും സതീഷ് പറഞ്ഞു. അതേസമയം പാർട്ടിയിൽ നിന്നും തന്നെ പുറത്താക്കിയെന്ന തൃശൂർ ജില്ലാ അധ‍്യക്ഷന്‍റെ വാദം തെറ്റാണെന്നും സതീഷ് പറഞ്ഞു. കൊടകര കവർച്ച നടന്നതിന് ശേഷം ധർമ്മരാജൻ ആദ‍്യം ബന്ധപ്പെട്ടത് കെ. സുരേന്ദ്രനെയും അദേഹത്തിന്‍റെ മകനെയുമായിരുന്നു കള്ളപ്പണക്കാരുമായി കെ. സുരേന്ദ്രന് എന്താണ് ബന്ധമെന്നും സതീഷ് ചോദിച്ചു.

അതേസമയം ശോഭ സുരേന്ദ്രന്‍റെ പേര് താൻ മാധ‍്യമങ്ങൾടെ മുമ്പിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും പിന്നെ എന്തിനാണ് ശോഭ തന്നെ സിപിഎമ്മുക്കാർ വിലക്ക് മേടിച്ചയാളാണെന്നും മൊയ്തീന്‍റെ വീട്ടിൽ കൂടിക്കാഴ്ച നടത്തിയതായുള്ള ചോദ‍്യങ്ങൾ ചോദിച്ചതെന്നും എന്തിനാണ് കള്ളം പറയുന്നതെന്നും സതീഷ് ചോദിച്ചു. നേതാക്കളെ പിന്തുണച്ച് സംസാരിക്കുന്നത് എന്തിനാണെന്നും ശോഭയെ ജില്ലാ ഓഫീസിൽ കടത്തരുതെന്ന് പറഞ്ഞയാളാണ് ജില്ലാ അധ‍്യക്ഷൻ അനീഷെന്നും സതീഷ് പറഞ്ഞു.

9 കോടി രൂപ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ വന്നതായും 6 കോടിയെന്ന ധർമ്മരാജന്‍റെ മൊഴി തെറ്റാണെന്നും സതീഷ് കൂട്ടിച്ചേർത്തു. ധർമ്മരാജൻ മുമ്പ് പണമെത്തിച്ചപ്പോൾ 1 കോടി രൂപ സുരേന്ദ്രന് നൽകിയെന്നും ധർമ്മരാജൻ ഈ കാര‍്യം തന്നോട് വെളുപ്പെടുത്തിയെന്നും തിരൂർ സതീഷ് പറഞ്ഞു.

പണം ഓഫീസിൽ എത്തിയ കാര‍്യം മാത്രമാണ് താൻ പറഞ്ഞതെന്നും ആരാണ് കൊണ്ടുവന്നതെന്നും എന്ത് ചെയ്തുവെന്നും പറഞ്ഞില്ല. പണം എത്തിച്ചെന്ന് പറഞ്ഞപ്പോൾ ജില്ലാ അധ‍്യക്ഷനും സംസ്ഥാന അധ‍്യക്ഷനും തന്നെ വ‍്യക്തിഹത‍്യ നടത്താനാണ് ശ്രമിച്ചതെന്നും പണം എത്ര വന്നുയെന്നും ആരെല്ലാം ഉപയോഗിച്ചു എന്ന് വെളിപ്പെടുത്തിയാൽ ഒരുപാട് കാര‍്യങ്ങൾ പറയേണ്ടിവരുമെന്നും സതീഷ് പറഞ്ഞു.

Trending

No stories found.

Latest News

No stories found.