തിരുവാർപ്പിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ 4പേർ അറസ്റ്റിൽ

മാതൃഭൂമി ദിനപത്രത്തിന്റെ തിരുവാർപ്പ് മേഖല ലേഖകൻ എസ്.ഡി റാമിനെയാണ് കണ്ടാലറിയാവുന്ന സിഐടിയു പ്രവർത്തകർ ക്രൂരമായി മർദിച്ചത്
തിരുവാർപ്പിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ 4പേർ അറസ്റ്റിൽ
Updated on

കോട്ടയം: തിരുവാർപ്പിൽ മാധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം കടത്തുകടവ് ഭാഗത്ത് വാഴക്കാലയിൽ വീട്ടിൽ വി. പ്രഭാകരൻ(60), തിരുവാർപ്പ് കിളിരൂർ കാഞ്ഞിരം ഭാഗത്ത് കട്ടത്തറ വീട്ടിൽ കെ.കെ അഭിലാഷ് (42), തിരുവാർപ്പ് കിളിരൂർ ഇല്ലിക്കൽ ഭാഗത്ത് ആറ്റുമാലിൽ വീട്ടിൽ നിബുമോൻ(36), ചെങ്ങളം കുമ്മനം പൊന്മല ഭാഗത്ത് നാസിംമൻസിൽ വീട്ടിൽ നാസിം(28) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.

കൂലിത്തർക്കത്തെ തുടർന്ന് തിരുവാർപ്പിലുള്ള ബസ് ഉടമയ്ക്കെതിരായി സിഐടിയു നടത്തി വന്ന സമരം പിൻവലിച്ച ശേഷമായിരുന്നു ഞായറാഴ്ച വൈകിട്ട് മാധ്യമ പ്രവർത്തകനോട് സിഐടിയു പ്രവർത്തകരുടെ കൈയ്യാങ്കളി. മാതൃഭൂമി ദിനപത്രത്തിന്റെ തിരുവാർപ്പ് മേഖല ലേഖകൻ എസ്.ഡി റാമിനെയാണ് കണ്ടാലറിയാവുന്ന സിഐടിയു പ്രവർത്തകർ ക്രൂരമായി മർദിച്ചത്. ബസ് ഉടമയ്ക്ക് എതിരെ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ നടത്തിവന്നിരുന്ന സമരം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് റാം ആക്രമിക്കപ്പെട്ടത്. തലയ്ക്കും ചെവിയ്ക്കും പരുക്കേറ്റ റാമിനെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.