ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ വീടുവെച്ച് നൽകും; മേയർ ആര്യാ രാജേന്ദ്രൻ

വരും ദിവസങ്ങളിൽ നഗരസഭ കൗൺസിൽ ഈ തീരുമാനം ഔദ്യോഗികമായി സർക്കാരിനെ അറിയിക്കും
thiruvananthapuram corporation build home for joys mother
ജോയിയുടെ അമ്മയ്ക്ക് തിരുവനന്തപുരം ന​ഗരസഭ വീടുവെച്ച് നൽകും
Updated on

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ അപകടത്തിൽ മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ജോയിയുടെ മാതാവിന് പത്തുലക്ഷം രൂപ നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിക്കുക. ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ചു നൽകുമെന്ന് മേയർ ആര്യാ രാജേന്ദ്രനും അറിയിച്ചു.

വീട് വയ്ക്കാനാവശ്യമായ ഭൂമി കണ്ടെത്തുന്നടക്കമുള്ള കാര്യങ്ങളിൽ സഹായം നൽകുമെന്ന് പാറശാല എംഎൽഎ സി. കെ. ഹരീന്ദ്രൻ ഉറപ്പു നൽകിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി എത്രയും വേഗം വീട് വച്ച് നൽകുന്നതിനാണ് ആഗ്രഹിക്കുന്നതെന്നും മേയർ പറഞ്ഞു. ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം സംബന്ധിച്ച് റെയിൽവേയുടെ ഭാഗത്ത് നിന്ന് ഇതുവരെ തീരുമാനമൊന്നും വന്നിട്ടില്ല. റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് റെയിൽവേസ്റ്റേഷനോടു ചേർന്നുള്ള ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ജോയിയെ കാണാതായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചലിനൊടുവില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.