തൃശൂർ: തിരുവത്ര കുമാർ എയുപി സ്‌കൂളിൽ 99ാം വാർഷികാഘോഷവും 100ാം വാർഷികാഘോഷ പ്രഖ്യാപനവും മാർച്ച് 2 വ്യാഴാഴ്‌ച 2.30ന്. ഉദ്ഘാടനം എംപി ടി.എൻ പ്രതാപൻ നിർവഹിക്കും. മുഖ്യാഥിതിയായി എത്തുന്നത് പാട്ടുറുമാൽ വിന്നർ ഷമീറാണ്.
ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.കെ കേശവൻ അനുസ്‌മരണവും കെ.ആർ. മോഹനൻ മെമ്മോറിയൽ അവാർഡ് ദാനവും, പ്രതിഭാ പുരസ്‌കാര വിതരണവും പിന്നീട് കുട്ടികളുടെ കലാപരിപാടിയും നടക്കും.