തിരുവോണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു; 25 കോടി നേടിയത് TG 434222

വയനാട്ടിൽ വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്.
Thiruvonam bumper 2024 results out
തിരുവോണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു; 25 കോടി നേടിയത് TG 434222
Updated on

തിരുവനന്തപുരം: ‌കേരള ലോട്ടറിയുടെ 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ 2024 ഫലം പ്രഖ്യാപിച്ചു. TG 434222 എന്ന നമ്പറിനാണ് നറുക്കു വീണത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.

വയനാട്ടിലെ പനമരത്തെ എസ്.ജെ ഏജന്‍സിയിൽ നിന്നും ഏജന്‍റ് ജിനേഷ് വിറ്റ ടിക്കറ്റാണിതെന്നാണ് വിവരം. എന്നാൽ ആർക്കാണ് ടിക്കറ്റ് വിറ്റതെന്നും എന്നാണ് വിറ്റതെന്നും അറിയില്ലെന്ന് എജന്‍റ് പറയുന്നു. ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലിക്കായി അന്വേഷണം നടക്കുകയാണ്.

രണ്ടാം സമ്മാനം ഒരുകോടി രൂപ: TD 281025, TJ 123040, TJ 201260, TB 749816, TH 111240, TH 378331, TE 349095, TD 519261, TH 714520, TK 124175, TJ 317658 എന്നീ നമ്പരുകൾക്കാണ് ലഭിച്ചത്.

മൂന്നാം സമ്മാനം 50 ലക്ഷം രൂപ: TA 109437, TB 465842, TC 147286, TD 796695, TE 208023, TG 301775, TH 564251, TJ 397265

നാലാം സമ്മാനം 3 ലക്ഷവും, അഞ്ചാം സമ്മാനം 2 ലക്ഷവുമാണ്. ആറാം സമ്മാനം 5,000/- രൂപ, ഏഴാം സമ്മാനം 2,000/- രൂപ, എട്ടാം സമ്മാനം 1,000/- രൂപ, ഒൻപതാം സമ്മാനം 500/- രൂപയുമാണ്.

ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നീ സൈറ്റുകളിൽ നിന്ന് ഫലം അറിയാം. 500 രൂപയായിരുന്നു ടിക്കറ്റിന്‍റെ വില. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിച്ചത്.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും തിരുവോണം ബമ്പര്‍ വിൽപ്പനയിൽ പാലക്കാട് ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത്. 9 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8 ലക്ഷം ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്.

Trending

No stories found.

Latest News

No stories found.