ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല, 50 കോടി കൊടുത്തു വാങ്ങാന്‍ അത്ര വലിയ അസറ്റല്ല ആന്‍റണി രാജു; തോമസ് കെ. തോമസ്

എല്‍ഡിഎഫിലുള്ള എംഎല്‍എമാരായ ആന്‍റണി രാജു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്ക് 50 കോടി വീതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തെന്നാണ് ആരോപണം
thomas k thomas rejects controversy to 100 crore offer to mlas
തോമസ് കെ. തോമസ്
Updated on

തിരുവനന്തപുരം: അജിത് പവാർ പക്ഷത്തേക്ക് മാറാനായി 2 എംഎൽഎമാർക്ക് 100 കോടി വാഗ്ദാനം ചെയ്തെന്ന് ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്. താൻ ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ല. വിവാദത്തിനു പിന്നിൽ ആന്‍റണി ബാബുവാണെന്നാണ് കരുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി തന്നോട് ഈ വിഷയത്തെക്കുറിച്ച് ചോദിച്ചിരുന്നു. എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടേ. തനിക്ക് അജിത് പവാറുമായി ബന്ധമില്ല. 50 കോടി കൊടുത്തു വാങ്ങാന്‍ അത്ര വലിയ അസറ്റാണോ ആന്‍റണി രാജു. വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ. തോമസ് അറിയിച്ചു. മൂന്ന് മണിക്കുള്ള വാര്‍ത്താ സമ്മേളനത്തില്‍ എല്ലാം വെളിപ്പെടുത്തുമെന്നും തോമസ് കെ. തോമസ് വ്യക്തമാക്കി.

ഇടതുമുന്നണിയിലെ രണ്ട് എംഎല്‍എമാരെ ബിജെപിക്കൊപ്പമുള്ള എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ തോമസ് കെ. തോമസ് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഈ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തോമസ് കെ. തോമസിന്‍റെ മന്ത്രിസ്ഥാനം നിഷേധിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്‍ഡിഎഫിലുള്ള എംഎല്‍എമാരായ ആന്‍റണി രാജു, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ക്ക് 50 കോടി വീതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തു എന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തൽ.

Trending

No stories found.

Latest News

No stories found.