60നു മുകളിൽ പ്രായമുള്ള പട്ടികവർഗക്കാർക്ക് 10,000 രൂപ വീതം ഓണസമ്മാനം

5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.
Onam gift
60നു മുകളിൽ പ്രായമുള്ള പട്ടികവർഗക്കാർക്ക് 10,000 രൂപ വീതം ഓണസമ്മാനംRepresentative image
Updated on

തിരുവനന്തപുരം:സംസ്ഥാനത്തെ 60 ന് മുകളില്‍ പ്രായമുള്ള 55,506 പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണസമ്മാനമായി നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഇതിന് 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. എറണാകുളം കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാല്‍ തോട് പ്രളയ നിവാരണത്തിന് 14.5 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. കളമശ്ശേരി നഗരസഭയിലെ പൊട്ടച്ചാല്‍, പരുത്തേലി പ്രദേശങ്ങളില്‍ പ്രളയ - വെള്ളക്കെട്ട് സാധ്യതകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനു വേണ്ടി നടപ്പാക്കുന്ന പ്രളയ നിവാരണ പദ്ധതിയാണിത്.

കളമശ്ശേരി സഭയിലെ അല്‍ഫിയ നഗര്‍, അറഫാ നഗര്‍, വിദ്യാനഗര്‍, കൊച്ചി സര്‍വകലാശാല തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് പൂര്‍ണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് ഇംപ്ളിമെന്‍റേഷന്‍ കമ്മിറ്റി പദ്ധതിക്ക് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. പൊട്ടച്ചാല്‍ തോടിന്‍റെ സമഗ്ര നവീകരണം പദ്ധതിയിലൂടെ സാധ്യമാകും.

വര്‍ഷങ്ങളായി വെള്ളക്കെട്ടുള്ള പ്രദേശത്ത് മാപ്പിംഗ് നടത്തിയത് ജലവിഭവ വകുപ്പാണ്. ബോക്സ് കല്‍വര്‍ട്ട് ഉപയോഗിച്ച് വീതി കൂട്ടി തോട് സംരക്ഷിക്കുന്നതാണ് പദ്ധതി. മഴക്കാലത്തെത്തുന്ന വെള്ളം മുഴുവന്‍ സുഗമമായി ഒഴുകിപ്പോകാന്‍ വഴിയൊരുക്കുന്ന വിധത്തിലാണ് പദ്ധതിയുടെ രൂപകല്‍പന. കല്‍വര്‍ട്ടും പുന:സ്ഥാപിക്കും. പ്രളയജലം നില്‍ക്കാന്‍ സാധ്യതയുള്ള ഉയര്‍ന്ന വിതാനം അടിസ്ഥാനമാക്കിയാണ് ബോക്സ് കല്‍വര്‍ട്ട് സ്ഥാപിക്കുക. 1037 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ തോടിന്‍റെ വീതി കൂട്ടും.

Trending

No stories found.

Latest News

No stories found.